മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം പഞ്ചായത്തിൽ മൂവാറ്റുപുഴയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം 2000 വർഷത്തോളം പഴക്കമുള്ള പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ഉഗ്ര നരസിംഹ സ്വാമി ക്ഷേത്രവും, ഏകദേശം 600 വർഷത്തോളം പഴക്കമുള്ളതും സ്വയംഭൂവായ ശാസ്താ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കാലപ്പഴക്കത്താൽ ജീർണിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങൾ വിശ്വാസികൾ ട്രസ്റ്റ് രൂപീകരിക്കുകയും ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരികയും ചെയ്യുന്നു.